
തൃശൂർ: കോർപ്പറേഷൻ,ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ചെന്നൈ ഐ.ഐ.ടിയിൽ നിന്നും വാങ്ങണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം വി. ഗീതയാണ് തൃശൂർ കോർപ്പറേഷൻ,ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയത്.ചാലക്കുടി സ്വദേശി ബാബു ജോസഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.അപകടാവസ്ഥയിലുള്ള 9കെട്ടിടങ്ങളിൽ വിശദമായ പരിശോധന നടത്തി സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമെന്നും തൃശൂർ കോർപ്പറേഷൻ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. കെട്ടിടങ്ങൾ പരിശോധിക്കാൻ തൃശൂർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ടെന്നും കോർപ്പറേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |