
തൃശൂർ: 'പാടും പാതിരി' എന്നറിയപ്പെടുന്ന കർണാടക സംഗീതജ്ഞൻ ഫാ.പോൾ പുവ്വത്തിങ്കലിന് ഇഗ്‌നേഷ്യസ് സ്മാരക ടോംയാസ് പുരസ്‌കാരം. ക്രൈസ്തവ പുരോഹിതരിൽ ഇന്ത്യയിൽ ആദ്യമായി കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം തൃശൂർ ചേതന ഗാനാശ്രമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി,പിതാവ് തൈക്കാട്ടിൽ ഇഗ്‌നേഷ്യസിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് ഒരുലക്ഷം രൂപയും ശില്പവുമടങ്ങിയ പുരസ്‌കാരം.ആഗസ്റ്റ് 2ന് വൈകിട്ട് 3.30ന് പേരാമംഗലം ടോംയാസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ കവി റഫീക്ക് അഹമ്മദ്, കെ.പി.നമ്പൂതിരീസ് എം.ഡി.കെ.ഭവദാസൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |