മാള: ടൂറിസം വികസനത്തിന് പുതിയ പ്രതീക്ഷകൾ സമ്മാനിച്ച് മന്ത്രി ഒ. ജെ. ജനീഷ് മാളച്ചാൽ സന്ദർശിച്ചു. വർഷങ്ങളായി അവഗണനയിൽ ശോചനീയാവസ്ഥയിലായ മാളച്ചാലിന്റെ നിലവിലെ സ്ഥിതി മന്ത്രി നേരിൽ വിലയിരുത്തുകയും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സന്ദർശനത്തിനിടെ മാള പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കാഞ്ഞൂത്തറയുമായി മന്ത്രി ചർച്ച നടത്തി. മാളച്ചാലിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതി എത്രയും വേഗം തയ്യാറാക്കി എസ്റ്റിമേറ്റോടുകൂടി സമർപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പദ്ധതി രേഖ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും നിറഞ്ഞ മാളച്ചാലിനെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
വർഷങ്ങളായി നവീകരണം കാത്തിരുന്ന മാളച്ചാലിന്റെ വികസനത്തിന് മന്ത്രിയുടെ സന്ദർശനം നിർണായക വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പദ്ധതി യാഥാർത്ഥ്യമായാൽ മാളയുടെ ടൂറിസം മേഖലക്ക് പുതിയ ഉണർവ് ലഭിക്കും.ഒപ്പം മെന്നും വ്യാപാര-തൊഴിൽ മേഖലകൾക്കും ഗുണകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |