
തൃശൂർ: സംസ്ഥാന ബാലാവകാശ കമ്മിഷൻ ജില്ലയിൽ സിറ്റിംഗ് നടത്തി. കമ്മിഷൻ അംഗങ്ങളായ ടി.സി ജലജ മോൾ,കെ.കെ.ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു. 32പരാതികൾ പരിഗണിച്ചു. 26പരാതികൾ തീർപ്പാക്കി. 6പരാതികൾ തുടർനടപടികൾക്കായി മാറ്റിവച്ചു.6വയസ്സുള്ള കുട്ടിക്ക് കോക്ലിയർ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ട് സിറ്റിംഗിലെത്തിയ പരാതി പരിഹരിക്കാനായി പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്ന് ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകി. അംഗീകാരമില്ലാത്ത സ്‌കൂളുകളിലുള്ള കുട്ടികളെ അനുയോജ്യമായ സ്‌കൂളുകളിലേക്ക് പുനർവിന്യസിച്ച് അവരുടെ പഠനം സുരക്ഷിതമാക്കുന്നതിന് നിർദ്ദേശം നൽകി. ബാഗിന്റെ ഭാരം സംബന്ധിച്ച പരാതി പൊതുപ്രശ്‌നമായതിനാൽ പരിഹരിക്കുന്നതിനായി സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും കമ്മിഷന്റെയും പരിഗണയിലാണെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |