
പുതുക്കാട്: ദേശീയ പാതയിലെ പുതുക്കാട് മേൽപ്പാല നിർമ്മാണം, ആമ്പല്ലൂർ അടിപ്പാതയുടെ പാർശ്വഭിത്തി നിർമ്മാണത്തിലെ അപാകത, ബസ് ഷെൽട്ടറുകളുടെ നിർമ്മാണം തുടങ്ങി ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് യോഗം അടുത്ത ശനിയാഴ്ച കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. തൃശൂർ കളക്ടറേറ്റിൽ മന്ത്രി ഒ.ജെ ജനീഷ്,കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ സാനിദ്ധ്യത്തിൽ നടന്ന യോഗത്തിൽ കെ.കെ.രാമചന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം. പാലിയേക്കരയിലും നെല്ലായിലും ഫുട്ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കണമെന്നും ടോൾ പ്ലാസയ്ക്ക് സമീപത്തെ പാർക്കിംഗ് ഒഴിവാക്കണമെന്നും ട്രാഫിക്കിന് പരിഹാരം തുടങ്ങിയ ആവശ്യങ്ങളും കെ.കെ. രാമചന്ദ്രന്‍ ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |