
അന്നമനട: സൂപ്പർസോണിക് ജെറ്റ് എൻജിനുകളിൽ നിന്നുണ്ടാകുന്ന ശബ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് അന്നമനട ചെറുവാളൂർ സ്വദേശിയും കോഴിക്കോട് സർക്കാർ എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസറുമായ ഡോ.എം.കെ. മുബാറക്കിന് പേറ്റന്റ് ലഭിച്ചു. " എ റിഫ്ലക്ടർ ഫോർ എ നോസിൽ" എന്ന സാങ്കേതികവിദ്യക്കാണ്
പേറ്റന്റ് ലഭിച്ചത്. സൂപ്പർസോണിക് ജെറ്റ് നോസിലുകളിൽ രൂപപ്പെടുന്ന അതിതീവ്രമായ സ്ക്രീച്ച് ശബ്ദം കുറയ്ക്കുന്നതിനായി പ്രത്യേക രൂപകൽപ്പനയിലുള്ള അക്കൂസ്റ്റിക് റിഫ്ലക്ടർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഡോ. മുബാറക്ക് വികസിപ്പിച്ചത്. ശബ്ദതരംഗങ്ങളെ നിയന്ത്രിതമായി പ്രതിഫലിപ്പിച്ച് ശബ്ദത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. അതേസമയം, നോസിലിന്റെ പ്രവർത്തനക്ഷമതയെയോ തള്ളൽശക്തിയെയോ ബാധിക്കില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
മാറംപള്ളി എം.ഇ.എസ് ഐമാറ്റിലെ അദ്ധ്യാപിക പ്രൊഫ.ഷാരിജയാണ് ഭാര്യ. മകൾ ഫിസ മറിയം കോതമംഗലം എം.എ.കോളേജിൽ സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർത്ഥിനിയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |