
തൃപ്രയാർ: ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി റേഞ്ച് ദേശീയ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയനുകളുടെ 2025-26, 26-27ലെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ചാവക്കാട് താലൂക്ക് ദേശീയ ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി യോഗം കരാറുകാരോട് ആവശ്യപ്പെട്ടു. പ്രായപരിധി മൂലം ജോലിയിൽ നിന്ന് പിരിയുന്ന തൊഴിലാളിക്ക് പകരം തൊഴിലാളിയും യൂണിയനും ചൂണ്ടിക്കാണിക്കുന്ന തൊഴിലാളിയെ നിയമിക്കണമെന്നും ഓണം പ്രമാണിച്ച് തൊഴിലാളികൾക്ക് അഡ്വാൻസ് 25,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി വി.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എ.ബി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി.ദിലീപ്, സി.എസ്.സിബൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |