SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.57 AM IST

കേസുകൾ പിൻവലിക്കണം: കെ.രാജൻ

g

തൃശൂർ: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടത്തിയ പ്രകടനങ്ങളിലെ കേസുകൾ പിൻവലിക്കണമെന്ന് സി.പി.ഐ പാർലമെന്ററി പാർട്ടി നേതാവ് കെ.രാജൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തുനൽകി. പേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പൊലീസിന്റെയും സംഘ്പരിവാർ ഗുണ്ടകളുടെയും ക്രൂരമായ ആക്രമണമുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേരളത്തിൽ എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ,എ.ഐ.വൈ.എഫ്,ഡി.വൈ.എഫ്.ഐ,യൂത്ത് കോൺഗ്രസ് സംഘടനകൾ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തിയിരുന്നു.തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിൽ എ.ഐ.വൈ.എഫ്,എ.ഐ.എസ്.എഫ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL