
തൃശൂർ: ഓണത്തോട് അനുബന്ധിച്ച് ജില്ലയിലെ കർഷകർക്കായി കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ 'കാർഷിക യന്ത്ര പരിരക്ഷണം' ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3-14 വരെയാണ് ക്യാമ്പ്. പെട്രോൾ,ഡീസൽ എൻജിനുകളിൽ പ്രവർത്തിക്കുന്ന കാർഷിക യന്ത്രങ്ങളുടെ പരിശോധന, സർവീസിംഗ്,അറ്റകുറ്റപ്പണികൾ എന്നിവ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തും. ബ്രഷ് കട്ടർ,പവർ സോ,ഗാർഡൻ ടില്ലർ, ചെറുകിട കാർഷിക യന്ത്രങ്ങൾ സൗജന്യമായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നിർദ്ദേശിക്കും. താത്പര്യമുള്ള കർഷകർ ഓഗസ്റ്റ് ഒന്നിനകം ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക. വിവരങ്ങൾക്ക്: 8281200673, 7306102731.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |