SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.57 AM IST

ക്ഷേമനിധി ബോർഡിൽ പ്രതിസന്ധി

d

നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക 840കോടി

 സെസ് ഇളവ് പരിധി കേന്ദ്രം 50ലക്ഷമാക്കിയത് തിരിച്ചടി

തൃശൂർ: സംസ്ഥാനത്തെ നിർമ്മാണ തൊഴിലാളികളുടെ ആശ്രയമായ കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ പെൻഷൻ വിതരണം പ്രതിസന്ധിയിൽ. നിലവിൽ 4,15,000 പെൻഷൻകാർക്കായി കഴിഞ്ഞ 12 മാസത്തെ പെൻഷൻ ഇനത്തിൽ മാത്രം 840 കോടിയാണ് കുടിശിക. ഇക്കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ക്ഷേമനിധിയിലെ നീക്കിയിരിപ്പ് 56.90 കോടി രൂപ മാത്രമാണ്. 5വർഷത്തിനിടെ വിവിധ ആനുകൂല്യങ്ങൾക്കായി കോടിക്കണക്കിന് രൂപയാണ് ബോർഡ് ചെലവഴിച്ചത്. ആനുകൂല്യങ്ങൾക്കായി വിതരണം ചെയ്യുന്ന തുക വർഷംതോറും വർദ്ധിക്കുകയാണ്. ഇതിൽ പെൻഷൻ ഇനത്തിലാണ് ഏറ്റവും വലിയ തുക ചെലവഴിക്കുന്നത്. സാധാരണക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന ക്ഷേമ പദ്ധതികളെ കേന്ദ്രനയം പ്രതിസന്ധിയിലാക്കുകയാണെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു.


 സെസ് കെണി

കേന്ദ്രം പുതുതായി കൊണ്ടുവന്ന 'കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020' അനുസരിച്ച് നിർമ്മാണ സെസ് ഈടാക്കുന്നതിനുള്ള കുറഞ്ഞ പരിധി 50 ലക്ഷമാക്കി ഉയർത്തിയത് ബോർഡിന് തിരിച്ചടിയായി. 1986ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും പ്രകാരം 10 ലക്ഷത്തിൽ കൂടുതൽ നിർമ്മാണച്ചെലവ് വരുന്ന കെട്ടിടങ്ങൾക്കായിരുന്നു ഇതുവരെ ഒരു ശതമാനം സെസ് ഈടാക്കിയിരുന്നത്. സെസ് പരിധി 50ലക്ഷമായി ഉയർത്തിയതോടെ ഇടത്തരം കെട്ടിടങ്ങൾ സെസ് പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടും. ഇത് ബോർഡിന്റെ വാർഷിക വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും.


 വർഷം തിരിച്ചുള്ള ആനുകൂല്യ വിതരണം

  • 2021-22: 594.19 കോടി
  • 2022-23: 460.99 കോടി
  • 2023-24: 4.93 കോടി
  • 2024-25: 5.35 കോടി
  • 2025-26: 1,137.83 കോടി
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL