
മാള: ഡോ.രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സൗത്ത് സോൺ നീന്തൽ ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിനത്തിൽ 18 ഫൈനൽ നടക്കും. രാവിലെ ഏഴിന് മത്സരങ്ങൾക്ക് തുടക്കമാകും. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗം 800 മീറ്റർ ഫ്രീസ്റ്റെെൽ മത്സരത്തോടെയാണ് ഫൈനൽ ദിനത്തിന് തുടക്കമാകുക. തുടർന്ന് അണ്ടർ 11, അണ്ടർ 14, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലെ 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്‌ലി (ഐ.എം), 100 മീറ്റർ ബട്ടർഫ്‌ളൈ, 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്ക്, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്, 100 മീറ്റർ ഫ്രീസ്റ്റെെൽ എന്നീ ഫൈനലുകൾ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |