SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി

e

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ നിർദ്ദേശിച്ച ഡോ.രാജു ഡേവിസിന്റെ നടപടി അപലപനീയമാണെന്ന് എ.ഐ.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി. രാജ്യസ്നേഹവും ദേശീയതയും അളക്കാൻ രാജു ഡേവിസിനോ മറ്റാർക്കുമോ അധികാരമില്ലെന്നും ദേശീയതയ്ക്ക് അളവുകോൽ നിശ്ചയിക്കാൻ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി. സംഘപരിവാർ പാദസേവ നടത്തുന്ന ഇത്തരം വ്യക്തികൾ അദ്ധ്യാപകനായും പ്രിൻസിപ്പലായും തുടരാൻ യോഗ്യരല്ല. വിവാദമായ പ്രസ്താവന പിൻവലിച്ച് രാജു ഡേവിസ് മാപ്പ് പറയണമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്.അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL