
തൃശൂർ: ആര് ഭരിച്ചാലും ജനങ്ങളുടെ ശബ്ദം കേൾപ്പിക്കുന്ന പ്രധാന പ്രതിപക്ഷമായി മാദ്ധ്യമങ്ങൾ മാറണമെന്ന് ദി ടെലഗ്രാഫ് മുൻ പത്രാധിപർ ആർ.രാജഗോപാൽ.സെക്യുലർ ഫോറം, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധസമിതി, കോലഴി ഗ്രാമീണ വായനശാല എന്നിവർ ചേർന്ന് സംഘടിപ്പിച്ച സംവാദസദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. 'സമകാലിക ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിരോധവും' വിഷയത്തിലായിരുന്നു സംവാദം. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ.പത്മനാഭൻ മോഡറേറ്ററായി. ദി ഹിന്ദു സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് മിനി മുരിങ്ങത്തേരി, സെക്യുലർ ഫോറം ട്രഷറർ ഡോ.വി.ജിഗോപാലകൃഷ്ണൻ, പരിഷത്ത് ശാസ്ത്രാവബോധ സമിതി ചെയർമാൻ കെ.കെ.അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |