
ചാലക്കുടി: ചാലക്കുടി നഗരസഭ, പൗരാവലി എന്നിവ സംയുക്തമായി ലോഹിതദാസിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങ് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. സിബി മലയിൽ അനുസ്മരണ പ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് ബാഹുൽ രമേശിന് ലോഹിതദാസ് പുരസ്‌കാരം സിബി മലയിൽ സമ്മാനിച്ചു. ജോസ് തോമസ് മുഖ്യാഥിതിയായി.വൈസ് ചെയർമാൻ കെ.വി.പോൾ,എക്കോ സിനിമ നിർമ്മാതാവ് ജയറാം, ചീഫ് കോർഡിനേറ്റർ കെ.എ.ഉണ്ണികൃഷ്ണൻ, സുന്ദർദാസ്, ഷിഫ സന്തോഷ്, ഒ.എസ്.ചന്ദ്രൻ, ഷിബു വാലപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. ലോഹിത ദാസിന്റെ മക്കളായ ഹരിശങ്കർ,വിജയ് ശങ്കർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |