
തൃശൂർ: ഹരി പി. നായർ രചനയും സംവിധാനവും നിർവഹിച്ച അഞ്ച് പുതിയ ഓണം ആൽബങ്ങൾ റിലീസിന് ഒരുങ്ങുന്നു. ചിങ്ങപ്പുലരി, ഓണപ്പൂത്താലം, പൂവിളി, ഓർമ പൂക്കളം, ഓണത്തുമ്പി എന്നീ പാട്ടുകൾ ഹരിശ്രീ ക്രിയേഷൻസ് യൂട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഗാനം ഇന്നലെ യൂട്യൂബിൽ റിലീസ് ചെയ്തു. മറ്റ് ഗാനങ്ങൾ ഓണനാളുകളിൽ റിലീസ് ചെയ്യും. കഴിഞ്ഞ വർഷവും അഞ്ച് ഗാനങ്ങൾ റിലീസ് ചെയ്തിരുന്നതായും അദ്ദേഹം അറിയിച്ചു. ദൃശ്യമാദ്ധ്യമ രംഗത്ത് 22 വർഷത്തിലേറെയായി തുടരുന്ന ഹരി പി. നായർ, ചലച്ചിത്ര തിരക്കഥാകൃത്ത്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. മമ്മൂട്ടി നായകനായ ഗാംഗ്സ്റ്റർ, പഞ്ചവർണത്ത തുടങ്ങിയ ചിത്രങ്ങളുടെയും നിരവധി ആൽബങ്ങളുടെയും രചന നിർവഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |