
വാടാനപ്പിള്ളി: കേരളത്തിൽ നിലവിലുള്ള ഓട്ടോറിക്ഷ യാത്രക്കൂലി മിനിമം ചാർജ് 50 രൂപയായും കിലോമീറ്റർ ചാർജ് 25 രൂപയായും വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ മാസം മുതൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.എം. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ജോഷി ഉദ്ഘാടനം ചെയ്തു. കൺവീനർ ഐ.ഡി.മനോജ് മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം.എസ് ജില്ലാ സെക്രട്ടറി പി.എം.ഷംസുദ്ദീൻ, ട്രഷറർ ടി.എൽ.ദാസ്, ചന്ദ്രൻ പെരുമ്പള്ളി, അഡ്വ. പി.വി.പത്മപ്രഭ ജ്യോതി, ജോയ് സി.ടി. മുണ്ടൂർ,സി.കെ. ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |