SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.38 AM IST

ഇ.കെ.വൈസിക്ക് സമയം വേണം

photo

തൃശൂർ : എൽ.പി.ജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ.കെ.വൈസി പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ജില്ലാ ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടു. നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്‌ഡേഷൻ നൽകിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഗാർഹിക സിലിണ്ടർ ആനുകൂല്യം ലഭിക്കില്ല. കെ.വൈ.സി നൽകാത്തവർ 14 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന് അനുസൃതമായ വാണിജ്യ വില നൽകേണ്ടി വരും. ഇ.കെ.വൈസി പൂർത്തിയാക്കാനുള്ള തീയതി 23 വരെ നീട്ടിയതായി ബി.പി.സി.എൽ അറിയിച്ചിട്ടുണ്ട്. കെ.വൈ.സി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ നവേദനം നൽകി. അപ്‌ഡേഷൻ, പശ്ചമേഷ്യൻ സംഘർഷത്തെ തുടർന്ന് സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെയാണ് ഇ.കെ.വൈസി കർശനമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL