SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ഭക്ഷ്യ സുരക്ഷാ പരിശോധന കുറ്റമറ്റതാക്കണം

photo

വടക്കാഞ്ചേരി: ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളിൽ മായം കലർത്താതിരിക്കാൻ ഭക്ഷ്യസുരക്ഷാ പരിശോധന കുറ്റമറ്റതാക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വ സംഗമവും ഉപഭോക്തൃ പഠന ശില്പശാലയും നടന്നു. ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ സക്കറിയ എൻ സേവ്യർ അദ്ധ്യക്ഷനായി. ഉപഭോക്തൃചൂഷണം സ്ത്രീകൾക്ക് എങ്ങനെ തടയാം എന്ന വിഷയത്തിൽ അഡ്വ: എസ്. ദയ, ഉപഭോകൃത നിയമം 2019 എന്ന വിഷയത്തിൽ അഡ്വ: സി.വി. രേഷ്മ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗഫൂർ ടി.മുഹമ്മദ് ഹാജി,എം. ആർ.ബേബി, വറീത് ചിറ്റിലപ്പിള്ളി, ജലജ എ.കെ.മേനോൻ,നുസൈഫാ മജീദ്, ലീലാമ്മ സക്രിയ, പുഷ്പശ്രീ പ്രകാശ്, സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL