SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

ബി.ജെ.പി വന്ദേ മാതരം സദസ്

photo

തൃശൂർ: ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും വർഗീയ വിഭജന അജണ്ടകൾക്കെതിരെ ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി വന്ദേ മാതരം സദസ് സംഘടിപ്പിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്ന വന്ദേ മാതരം സദസ്, സമൂഹത്തിൽ വർഗീയ ധ്രുവീകരണവും വിഭജനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വിഗോപകുമാർ, അഡ്വ. കെ.ആർ.ഹരി, എം.എസ്.സമ്പൂർണ്ണ, അനീഷ് ഇയാൽ, ബിജോയ് തോമസ്, സബീഷ് മരതയൂർ, സീന ശശി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL