
തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റുകൾ അവർക്കുതന്നെ ലഭിക്കുന്നുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി.ഗീത. നിയമലംഘകരിൽനിന്ന് പിഴയായി 100 രൂപ ഈടാക്കുമെന്ന വിവരം ബസിൽ പ്രദർശിപ്പിക്കണം. രോഗബാധിതരും മുതിർന്ന പൗരന്മാർക്കും സീറ്റ് നിഷേധിക്കുന്നുവെന്നും പരാതിപ്പെട്ടാൽ കണ്ടക്ടർമാർ നിസംഗത പാലിക്കുന്നുവെന്നും കാണിച്ച് ജോസഫ് കാർഡോസ് സമർപ്പിച്ച പരാതിയിലാണ് നടപടി. എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും 20 ശതമാനം സീറ്റുകളും ഓൺലൈൻ റിസർവേഷനില്ലാത്ത ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ബസുകളിൽ രണ്ട് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ചീഫ് ലാ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |