
തൃശൂർ : കോൾ കർഷക മേഖലയിലെ നെൽ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തൃശൂർ കോൾ കർഷക ഉപദേശ സമിതിയുടെ ആദ്യ യോഗം ചേർന്നു.
11 അംഗങ്ങളാണ് ഉപദേശ സമിതിയിലുള്ളത്. മുരളി പെരുനെല്ലി (മുല്ലശ്ശേരി മേഖല), കെ.കെ. കൊച്ചു മുഹമ്മദ് (ചേർപ്പ് മേഖല), ടി.ജെ. സെബി (ഏനമാവ് മേഖല), കൊള്ളങ്ങാട്ട് ഗോപിനാഥൻ (തൃശൂർ മേഖല), കെ.കെ. രാജേന്ദ്ര ബാബു (ആലപ്പാട്-അന്തിക്കാട് മേഖല), പി.ആർ. വർഗ്ഗീസ് മാസ്റ്റർ (പാറളം-കണിമംഗലം മേഖല), കെ.കെ. ഷൈജു (കാറളം-ചെമ്മണ്ട മേഖല), എ.ആർ. രാജീവ് (കാട്ടൂർ-എടതിരിഞ്ഞി മേഖല), കെ.എസ്. അർജുനൻ (അടാട്ട്-പറപ്പൂർ മേഖല), അഡ്വ. വി. സുരേഷ് കുമാർ (അരിമ്പൂർ മേഖല), ടി.എ. പോൾ (മുരിയാട്-കരുവന്നൂർ മേഖല) എന്നിവരാണ് സമിതി അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |