
തൃശൂർ: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിൽ ഓണാഘോഷം വർണാഭമായി ആഘോഷിച്ചു. 300 കുട്ടികൾ ചേർന്നൊരുക്കിയ ലൈവ് മെഗാപൂക്കളം ഏറെ ശ്രദ്ധേയമായി. പച്ച, മഞ്ഞ, ചുവപ്പ്, പിങ്ക്, വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വിദ്യാർത്ഥികൾ പൂക്കളമായി വേഷമിട്ടത്.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരക്കളി, നൃത്തങ്ങൾ, ഓണസ്‌കിറ്റ്, ഓണപ്പാട്ടുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ഓണാഘോഷ പരിപാടി സി.എം.ഐ ദേവമാത വികാർ പ്രൊവിൻഷ്യാൾ ഫാ. സണ്ണി പന്നേലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ദേവമാതാ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലവത്തിങ്കൽ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |