SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

എൻ.എസ്.എസ് ഓണക്കിറ്റ് വിതരണം

mala-kit-vitharanam
പുത്തൻചിറ ഗവൺമെൻ്റ് വിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സഹപാഠികൾക്കായി നടത്തിയ ഓണക്കിറ്റ് വിതരണം.

പുത്തൻചിറ: ഗവ. വി.എച്ച്.എസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 17 വിദ്യാർത്ഥികൾക്കായി 16 സാധനങ്ങൾ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്. ബിരിയാണി ചാലഞ്ച് നടത്തിയാണ് ഇതിനായി തുക കണ്ടെത്തിയത്. വി.എച്ച്.എസ് പ്രിൻസിപ്പൽ കെ.പി.മാർട്ടിൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ജി.സിന്ധു, അദ്ധ്യാപകരായ എം.കെ.രാജേശ്വരി, ഷമീറ ഹാരിസ്, കെ.വി.സന്ധ്യ, കെ.എ.താഹിറ, അലീന, അശ്വതി, കെ.പി.സുരേഷ്, വോളണ്ടിയർമാരായ അബ്ദുൾ ബാസിത്, മിഥുൻ കുമാർ, ജോഷ്വ കെ.ജോസ്, ആദിൽ പ്രദീപ്, മുഹമ്മദ് ഫൈസാൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL