SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ഓണക്കിറ്റുകളുടെ വിതരണം

onam-kit

കൊടുങ്ങല്ലൂർ: റോട്ടറി ക്ലബ് ഒഫ് കൊടുങ്ങല്ലൂർ സംഘടിപ്പിച്ച 'ഓണോപഹാരം 2026' ശ്രദ്ധേയമായി. ശൃംഗപുരം റോട്ടറി സെന്ററിൽ നടന്ന ചടങ്ങിൽ 315 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ വിതരണോദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് നേരത്തെ സംഘടിപ്പിച്ച 'വർണ്ണോത്സവം 2026' ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. വിജയികൾക്കുള്ള അവാർഡുകൾ നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ വിതരണം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കൊടുങ്ങല്ലൂർ പ്രസിഡന്റ് മനോജ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർമാരായ ഗീതാറാണി, എം.എസ്.വിനയകുമാർ എന്നിവർ സംസാരിച്ചു. പദ്ധതി കൺവീനർ ടി.സി.ബോസ് സ്വാഗതവും ക്ലബ് സെക്രട്ടറി സത്യകുമാർ മേനോൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL