
ചേലക്കര: ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല പതിനാറാം വാർഡിലേക്ക് 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വാർഡ് മെമ്പറായിരുന്ന പി.എൻ. രാമചന്ദ്രൻ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രതിനിധി പി. എൻ. രാമചന്ദ്രൻ, യു.ഡി.എഫ് സ്ഥാനാർത്ഥി ടി. ഗോപാലകൃഷ്ണന് വോട്ട് മാറി ചെയ്തത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നിർദ്ദേശം ലംഘിച്ച് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് രാമചന്ദ്രനെ പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തുടർന്നാണ് മെമ്പർ സ്ഥാനം രാജിവെച്ചത്. സെപ്തംബർ 10 നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 29 ന് വോട്ടെണ്ണൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |