SignIn
Kerala Kaumudi Online
Monday, 21 September 2026 4.13 PM IST

ഇസ്ലാം ലോകത്തിന് മാതൃക കാട്ടിയ മതം

d

തൃശൂർ: പ്രവാചകന്റെ ജീവിതവും ഭരണവും ലോകത്തിന് എന്നും മാതൃകയായിരുന്നുവെന്ന് മുൻ ഡി.ജി.പിയായ ഡോ.അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. മീലാദ് കോൺഫറൻസിനോടനുബന്ധിച്ച് 'മീലാദ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിയുന്നു അദ്ദേഹം. ഇസ്ലാമിക ഭരണം നടത്തിയിരുന്ന ടിപ്പുവും ഹൈദരാലിയുമൊക്കെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭരണകർത്താക്കളായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല മഹല്ല് ജമാ അത്ത് അസോസിയേഷൻ പ്രസിഡന്റ് പി.എം. അബ്ദുഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ മൂന്നുപീടിക, തഴപ്ര മൊയ്ദീൻ കുട്ടി മുസ്‌ലിയാർ, അഷ്‌റഫ് ഒളരി, ഉസ്മാൻ സഖാഫി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL