
തൃശൂർ: കേരള കർഷകസംഘം ജില്ലാ സമ്മേളനം 5,6 തീയതികളിൽ ചേലക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. 4ന് ഉച്ചയ്ക്ക് 2ന് ചൂണ്ടൽ കെ.പി.അരവിന്ദാക്ഷൻ സ്മൃതിയിൽ സംസ്ഥാന ജോ.സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ പതാകജാഥയും 3ന് എളനാട് സി.വി.ദാമോദരൻ രക്തസാക്ഷി കുടീരത്തിൽ ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി കൊടിമരജാഥയും ഉദ്ഘാടനം ചെയ്യും. യു.ആർ.പ്രദീപ് എം.എൽ.എ പതാക ഉയർത്തും. 5ന് രാവിലെ 9.45ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ഐ.വർഗീസ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. 6ന് വൈകിട്ട് 3ന് പൊതുസമ്മേളനം എന്നിവയുണ്ടാകും. സി.കെ.സി അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എ.എസ്.കുട്ടി, പി.ആർ.വർഗീസ്, ടി.എ.രാമകൃഷ്ണൻ, പി.എ.ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |