SignIn
Kerala Kaumudi Online
Thursday, 03 September 2026 1.40 AM IST

ഡോ.ഇ.വി.അനൂപിന് സ്മരണാഞ്ജലി

kau

വെള്ളാനിക്കര: കേരള കാർഷിക സർവകലാശാല കോളേജ് ഒഫ് ഫോറസ്ട്രിയുടെ മുൻ ഡീനും ഗവേഷകനുമായിരുന്ന ഡോ. ഇ.വി.അനൂപിന്റെ സ്മരണാർത്ഥം മെമ്മോറിയൽ ലെക്ചർ സംഘടിപ്പിച്ചു. റൂബി ജൂബിലി ടോക്ക് സീരീസിന്റെ ഭാഗമായി സെപ്തംബർ ഒന്നിനാണ് അനുസ്മരണ പരിപാടി നടന്നത്. കോളേജ് സ്റ്റുഡന്റ്‌സ് യൂണിയനും ഐ.ക്യു.എ.സിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് ഡീൻ ഡോ.എസ്.ഗോപകുമാർ അദ്ധ്യക്ഷനായി. റബർ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ജി. ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി.ഡോ. ഇ.വി.അനൂപിന്റെ ജീവിതരേഖ ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോ പ്രദർശനവും സഹപ്രവർത്തകരുടെ ഓർമകളും നടന്നു. ഫോറസ്റ്റ് പ്രോഡക്ട്‌സ് ആൻഡ് യൂട്ടിലൈസേഷൻ വിഭാഗം മേധാവി ഡോ.അനീഷ് എം.സി.സ്വാഗതവും അസി.പ്രൊഫ.ഡോ.വിഷ്ണു ആർ.നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL