
തൃശൂർ : വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമ്മാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. 6-11 , 12-18 വിഭാഗങ്ങളിലായാണ് പുരസ്‌കാരം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേകമായി പരിഗണിക്കും. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മികവ് തെളിയിച്ച കുട്ടികളെയാണ് പരിഗണിക്കുക. സെപ്തംബർ പത്ത് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2364445.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |