
തൃശൂർ: ഒ.ബി.സി കണക്കെടുപ്പ് നടത്തുമെന്ന വാക്ക് പാലിക്കാനായി പിന്നാക്ക സമുദായ പേരുകൾ മൊബൈൽ ഡിവൈസിൽ ഉൾപ്പെടുത്തി സെൻസസ് ചോദ്യാവലി പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ആർ. ശങ്കർ ഫോറം സംസ്ഥാന നിർവാഹ സമിതി യോഗം ആവശ്യപ്പെട്ടു. പിന്നാക്ക ജനങ്ങളെ വഞ്ചിക്കുന്ന സെൻസസ് കമ്മീഷണറുടെ നടപടിയിൽ ഇടപെടണമെന്ന് സംസ്ഥാന സർക്കാരിനോട് യോഗം അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ആർ.രഞ്ജു അദ്ധ്യക്ഷനായി. എ.വി.സജീവ് ,ഡോ. സജിത് വിജയരാഘവൻ, എ.ആർ.നരേന്ദ്രൻ, സുരേഷ് കെ. കരുൺ, അഡ്വ. ടി.എ.പത്മകുമാർ, അനൂപ് പണിക്കശ്ശേരി, വിനേഷ് തയ്യിൽ, എ.കെ.രമേശ്, മോഹൻ നടോടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |