SignIn
Kerala Kaumudi Online
Saturday, 05 September 2026 12.31 PM IST

ദേശാടന പക്ഷികളുടെ പറുദ്ദീസ

photo

പാവറട്ടി: മുണ്ടകൻ കൃഷിയ്ക്കായി ഒരുങ്ങുന്ന മുല്ലശ്ശേരി കോൾപ്പാടങ്ങളിൽ ദേശാടനപ്പക്ഷികൾ പറന്നെത്തിയത് ദൃശ്യവിരുന്നായി. കൃഷിക്ക് മുന്നോടിയായി കോൽപ്പാടങ്ങളിലെ വെള്ളം വറ്റിച്ചതോടെയാണ് നൂറുകണക്കിന് ദേശാടനപ്പക്ഷികൾ പറന്നിറങ്ങിയത്. വെള്ളം കുറഞ്ഞ് ചെളി രൂപപ്പെട്ടതോടെ ലഭിക്കുന്ന ചെറുമീനുകളും പുഴുക്കളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വിവിധ രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും എത്തിയ വർണ്ണ പക്ഷികളുടെ സാന്നിധ്യം കോൾപ്പാടത്തെ മനോഹരമായ പക്ഷിസങ്കേതമാക്കി മാറ്റുന്നു. കൊറ്റികൾ ഉൾപ്പെടെയുള്ള വിവിധയിനം പക്ഷികൾ കൂട്ടം കൂട്ടമായി ഇവിടെ എത്തിയിരിക്കുന്നത് കാണാൻ പരിസ്ഥിതി സ്നേഹികളും ഫോട്ടോഗ്രാഫർമാരും ദിനംപ്രതി ഇവിടെ എത്തുന്നു. കർഷകർ വിത്ത് വിതക്കുന്നതോടെ പക്ഷികൾ അടുത്ത താവങ്ങളിലേക്ക് ചേക്കേറുമെങ്കിലും മുണ്ടകൻ കൃഷിയുടെ തുടക്കത്തിൽ കാണുന്ന ഈ മനോഹരമായ കാഴ്ച പ്രകൃതിസ്നേഹികൾക്ക് അപൂർവമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL