
തൃശൂർ: ജനറൽ ആശുപത്രിയിലെ ആധുനിക ലബോറട്ടറിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് എം.പി. ഫണ്ടിൽ അനുവദിച്ച 33 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. 2024–25 സാമ്പത്തിക വർഷത്തിലാണ് ഫണ്ട് അനുവദിച്ചത്. തൃശൂരിലെ സാധാരണക്കാർക്ക് മികച്ച ചികിത്സയും കൃത്യമായ ലാബ് പരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ഏറെ ആവശ്യമായ പദ്ധതിയാണിതെന്ന് സുരേഷ് ഗോപി പറഞ്ഞു. 45 ദിവസത്തിനകം ലഭിക്കേണ്ട ഭരണാനുമതി സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നുള്ള കാലതാമസം കാരണം നീണ്ടുപോയതോടെ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് ആധുനിക ലബോറട്ടറി സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |