
തൃശൂർ: മണപ്പുറത്തെ സംബന്ധിച്ച് ഒളിംമ്പിക്‌സും എഷ്യൻ ഗെയിംസും മെഡലുകളും പുത്തരിയല്ല. എന്നാൽ ഇതുവരെ കിട്ടിയത് വെള്ളിയായിരുന്നെങ്കിൽ ഇക്കുറി എഷ്യൻ ഗെയിംസിൽ സ്വർണവേട്ടയിലാണ് നാടിന്റെ പ്രതീക്ഷ. ലോംങ്ജംപിൽ ലോക റാങ്കിങ്ങിൽ ഏഷ്യയിൽ മുൻനിരയിലുള്ള ആൻസിയിലൂടെ രാജ്യം സ്വർണം പ്രതീക്ഷിക്കുന്നു. ചൈനയിലെ ഹാങ്‌ചൗവിൽ കഴിഞ്ഞതവണ നേടിയ വെള്ളി ഇത്തവണ മികച്ച പ്രകടനം നടത്തി സ്വർണമാക്കുകയാണ് ആൻസിയുടെ ലക്ഷ്യം.1998ലും 2002ലും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയും രണ്ടുതവണയും 4 * 400 മീറ്റർ റിലേയിൽ വെള്ളി സ്വന്തമാക്കുകയും 2000 സിഡ്‌നി ഒളിമ്പിക്‌സ് റിലേ ടീം അംഗമായിരുന്ന പി.രാമചന്ദ്രന് ശേഷം മണപ്പുറത്തിന്റെ മണ്ണിലേക്ക് മെഡൽ എത്തിച്ചത് ആൻസിയായിരുന്നു.
ഏഷ്യൻ ഗെയിംസിനു മുന്നോടിയായി നടന്ന ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസിൽ വനിതാ ലോങ്ജംപിൽ 6.76 മീറ്റർ ചാടിയാണ് ആൻസി സ്വർണം കരസ്ഥമാക്കിയത്. വനിതാലോങ്ജംപിൽ 22വർഷം പഴക്കമുള്ളദേശീയ റെക്കോഡ് അടുത്തിടെ തിരുത്തിയ ആത്മവിശ്വാസത്തിലാണ് ആൻസി ഏഷ്യൻ ഗെയിംസിനു തയ്യാറെടുക്കുന്നത്.
2004ആതൻസ് ഒളിംപിക്‌സിൽ മലയാളിയായ അഞ്ജുബോബിജോർജ് കുറിച്ച 6.83മീറ്റർ ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വറിൽ അന്തർ സംസ്ഥാന മീറ്റിൽ ആൻസി 6.88 മീറ്ററായി തിരുത്തിയിരുന്നു. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടിയാണ് വെള്ളിനേടിയത്. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ഗുമിയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിനേടി. ഫെബ്രുവരിയിൽ ചൈനയിലെ ജിയാൻജിനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 6.21 മീറ്റർ ചാടി മൂന്നാം സ്ഥാനത്തുമെത്തി. കഴിഞ്ഞ എഷ്യൻ ഗെയിസ് ടീമിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷൻ പി.രാമചന്ദ്രനായിരുന്നുവെങ്കിൽ ഇത്തവണ തൃശൂർക്കാരാനായ ലിജോ.ഡേവിഡ് തോട്ടാനാണ് എന്നതും ശ്രദ്ധേയമാണ്. രാമചന്ദ്രൻ അടക്കമുള്ള ടീം വെള്ളി മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു ലിജോ.
പ്രതീക്ഷ ആൻസിയിലൂടെ സ്വർണം
വർഷങ്ങൾക്ക് മുൻപ് പരിശീലനത്തിന് ഇത്രയേറെ സൗകര്യങ്ങളില്ലാത്ത സമയത്തായിരുന്നു രാമചന്ദ്രൻ മണ്ണപ്പുറത്തിന്റെ മണലിൽ പതറാതെ കുതിച്ച് എഷ്യൻ ഗെയിസിൽ മെഡൽ നേടിയതും ഒളിംബ്കിസിൽ പങ്കെടുത്തതും. രാമചന്ദ്രന് നാടിന്റെ പിന്തുണയുണ്ടായിരുന്നു. അതേ പാതയിൽ തന്നെയാണ് ആൻസിയുടെയും യാത്ര. നാട്ടിക ഫിഷറീസ് സ്‌കൂളിൽ നിന്ന് തുടങ്ങിയ ഈ യാത്രയുടെ ലക്ഷ്യവും രാമചന്ദ്രനെ പോലെ ഒളിംബ്കിസ് തന്നെയാണ്.
ആൻസിക്ക് ഇത്തവണ സ്വർണം നേടാനുള്ള സാഹചര്യം ഏറെയാണ്. എഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസിൽ സ്വർണം നേടിയത് ആത്മവിശ്വാസം വർദ്ധിപ്പിക്കും
( പി.രാമചന്ദ്രൻ, എഷ്യൻ ഗെയിംസ് മെഡൽ ജേതാവ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |