
തൃശൂർ: മുതിർന്ന സി.പി.എം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോണിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഞായറാഴ്ച്ച വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായ ബേബി ജോണിന്റെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലും പുവ്വത്തൂരിലെ വീട്ടിലും ചാവക്കാട് മുനിസിപ്പൽ ഓഫീസ് പരിസരത്തും ഹോച്മിൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായത്. രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലാണ് ആദ്യം പൊതുദർശനത്തിന് വച്ചത്. നേതാക്കളടക്കമുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
മേയർ ഡോ.നിജി ജസ്റ്റിൻ, എം.എൽ.എമാരായ രാജൻ.ജെ.പല്ലൻ. കെ.രാജൻ ,കെ.കെ.രാമചന്ദ്രൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, യു.ആർ.പ്രദീപ്, കെ.കെ.വത്സരാജ്, എൻ.കെ.അക്ബർ, എ.സി.മൊയ്തീൻ, എൻ.കെ.അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്, ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് സി.എൽ.ജോയ്,സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി, ആർ.ജെ.ഡി സംസ്ഥാന ജനറൽ,സെക്രട്ടറി യൂജിൻ മൊറേലി, പി.ബാലചന്ദ്രൻ, ടി.വി.ചന്ദ്രമോഹൻ, ജോസ് വള്ളൂർ,എം.പി.വിൻസന്റ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സി.ആർ.വത്സൻ,പി.ആർ.എൻ നമ്പീശൻ, എം.എം.വർഗീസ്, യു.പി ജോസഫ്, പി.കെ.ഡേവീസ്, പി.കെ.ഷാജൻ, എം.കെ കണ്ണൻ, എൻ.ആർ.ബാലൻ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ടി.സി.സേതുമാധവൻ, സേതു തിരുവെങ്കിടം,അഡ്വ.കെ.ആർ വിജയ, കെ.കെ.റോസൽ രാജ്, അഡ്വ.കെ.ബി.മോഹൻദാസ്, അഡ്വ.ബി.ഗോപാലകൃഷ്ണൻ, എം.എസ്.സമ്പൂർണ, ബിജോയ് തോമസ്, കൗൺസിലർ പൂർണിമ സുരേഷ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ഹിരൺ, ജെയ്‌സൻ മാണി, പി.ടി.കുഞ്ഞുമുഹമ്മദ്,പ്രിയനന്ദനൻ, സി.രാവുണി,എ.എസ്.ദിനകരൻ,അനൂപ് ഡേവിസ് കാട എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പുഷ്പചക്രം അർപ്പിച്ചു.11.30 പുവ്വത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ചാവക്കാട് മുനിസിപ്പൽ ഓഫീസ് പരിസരത്തും ഹോച്മിൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് ശേഷം ചാവക്കാട് പൊതുശ്മാശനത്തിൽ സംസ്‌കാരം നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |