
തൃശൂർ: നഗരപരിധിയിൽ ജീർണാവസ്ഥയിലുള്ളതും നിയമതടസങ്ങളില്ലാത്തതുമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അടിയന്തരവും സമയബന്ധിതവുമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് ഒക്ടോബറിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാക്കാനും കമ്മിഷൻ അംഗം വി.ഗീത ഉത്തരവിട്ടു. ബാബു ജോസഫ്,റപ്പായി എന്നിവർ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ നടപടി. അപകടനിലയിലുള്ള 14 കെട്ടിടങ്ങൾക്ക് സ്ട്രക്ചറൽ സുരക്ഷിതത്വ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഒഴിവാക്കുമെന്നും 128കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി നിലനിറുത്താൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. കെട്ടിടങ്ങളുടെ ആയുസ് 25 വർഷമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒക്ടോബറിലെ സിറ്റിംഗിൽ വ്യക്തമായ റിപ്പോർട്ട് ഹാജരാക്കാൻ നഗരസഭയോട് കമ്മിഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |