SignIn
Kerala Kaumudi Online
Monday, 21 September 2026 2.14 AM IST

പന്തിരുകുലപ്പെരുമയിൽ പന്തിരുകുലഗാഥ

d

തൃശൂർ: ഒറ്റപ്പാലം ഗായത്രി നമ്പൂതിരിസഭ ആർദ്രാമൃതം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പന്തിരുകുലഗാഥ അവതരണം പറയിപെറ്റപന്തിരുകുലത്തിന്റെ പെരുമ വിളിച്ചോതുന്നതായി. 12പാട്ടുകളിൽ പന്തിരുകുലത്തിന്റെ പെരുമകൾ മുഴുവൻ സദസിലേക്ക് പകർന്നു. വേദിയിലെത്തിയ 17പേരും സ്വന്തം ഭാഗം ആടിത്തീർത്തു. ഒന്നരമണിക്കൂറോളം കാണികളെ പന്തിരുകുലത്തിൽ തളച്ചിടുന്നതായി അവതരണം. അഗ്‌നിഹോത്രി, പെരുന്തച്ചൻ, അകവൂർചാത്തൻ, പാക്കനാർ ഇവരുടെ എല്ലാം പിൻമുറക്കാർ വേദിയിൽ ആദരം ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവുമായ ബി.കെ.ഹരിനാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ഗായത്രി നമ്പൂതിരി സഭ പ്രസിഡന്റും ടീം കോ-ഓഡിനേറ്ററുമായ ബീന തടുക്കശ്ശേരി അദ്ധ്യക്ഷയായി. പാട്ടുകൾ എഴുതിയ ആർ.എൽ.വി.നവ്യ അനിലിനെ ആദരിച്ചു. ശ്രീഹരി മൂർക്കന്നൂർ, നിഷപെരുമ്പടപ്പ്, ഷീല പാറയ്കാട്, രതി പെരുമ്പടപ്പ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL