SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.28 AM IST

പ്രേംനസീർ സ്മൃതി പുരസ്‌കാരം സംവിധായകൻ ഹരിഹരന്

news-photo

ഗുരുവായൂർ: ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച നിത്യഹരിതം പ്രേംനസീർ @100 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രേംനസീർ സ്മൃതി പുരസ്‌കാരം സംവിധായകൻ ഹരിഹരന് ജയകുമാർ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സംഗീത ലോകത്തെ മഹത്തായ സംഭാവനകൾക്ക് സംഗീത സംവിധായകൻ ടി.എസ് രാധാകൃഷണന് ദക്ഷിണാമൂർത്തി സ്മൃതി പുരസ്കാരം സംവിധായകൻ സത്യൻ അന്തിക്കാട് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. “ജീവനം” നാലാംഘട്ടത്തിന്റെ ഉദ്ഘാടനം എൻ.കെ അക്ബർ എം.എൽ.എ നിർവഹിച്ചു. ദൃശ്യ പ്രസിഡന്റ് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷനായി. നടി ശ്രീലത നമ്പൂതിരി, നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, വാർഡ് കൗൺസിലർ പി.കെ മഹിജ, മുൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, പി.ഗോപാലകൃഷ്ണൻ നായർ, ആർ.രവികുമാർ, പി.ശ്യാംകുമാർ, അരവിന്ദൻ പല്ലത്ത്, എം. ശശികുമാർ, വി.പി ഉണ്ണികൃഷ്ണൻ, വി.പി ആനന്ദൻ, അജിത് ഇഴുവപ്പാടി എന്നിവർ സംസാരിച്ചു. പ്രേംനസീറിന്റെ സിനിമകളിലെ ഗൃഹാതുര സ്‌മൃതി ഗാനങ്ങൾ കോർത്തിണക്കി തൃശൂർ നാദോപാസന ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL