
തൃശൂർ: മഹാത്മാഗാന്ധിയുടെ 157ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പരിപാടി സംഘടിപ്പിച്ചു. അക്കാഡമി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ കവിതാലാപനവും അനുസ്മരണയോഗവും നടന്നു. ഡോ.പി.വി.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അക്കാഡമി സെക്രട്ടറി എം.പി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബാബു മണ്ടൂർ കവിതകൾ ആലപിച്ചു. കോർപ്പറേഷൻ കൗൺസിലർ അഡ്വ.ജോയ് ബാസ്റ്റിൻ, സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് സത്താർ ആദൂർ, സിസ്റ്റർ ജെസ്മി, വി.പി.ജോൺസ്, എ.എൻ. നാരായണൻ, പി.എൽ. ജോമി, ബേബി മൂക്കൻ, ഡേവീസ് കണ്ണമ്പുഴ, എം.സി. തൈക്കാട്, വി.മാധവിക്കുട്ടി, ജ്യോതിരാജ് തെക്കൂട്ട്, പി.എസ്.മീനാകുമാരി, സുകുമാരൻ ചിത്രസൗധം, ജോയ് ജോസ്, പി.വിനോദ്, മോഹൻദാസ് പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |