
തൃശൂർ: മദ്ദളവിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക പുരസ്‌കാരം കൊമ്പ് വാദ്യ കലാകാരൻ മച്ചാട് അമ്മാത്ത് ഹരിദാസൻ, ( 40000രൂപയും പ്രശസ്തിപത്രവും ഫലകവും ) വെള്ളാറ്റഞ്ഞൂർ രാമൻ നമ്പീശൻ സ്മാരക പുരസ്‌കാരം മദ്ദളകലാകാരൻ എടപ്പാൾ സേതു നായർക്കും (10,000രൂപയും പ്രശസ്തി പത്രവും ഫലകവും) മികച്ചയുവ മദ്ദളകലാകാരനുള്ള ചാലക്കുടി നമ്പീശൻ സ്മാരക പുരസ്‌കാരം കലാമണ്ഡലം ശ്രീജിത്തിനും (5000രൂപയും പ്രശസ്തി പത്രവും) സമ്മാനിക്കും'
ഒക്ടോബർ 18 മുതൽ 29വരെ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ നിറമാലാഘോഷങ്ങളുടെ ഭാഗമായി 25ഞായറാഴ്ച വൈകീട്ട് 4ന് നടക്കുന്ന ശങ്കരൻനമ്പീശൻ അനുസ്മരണ ച്ചടങ്ങിൽവെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. അനുസ്മരണ സമ്മേളനം കൂടിയാട്ടം കലാകാരിയും കേന്ദ്രസംഗീത നാടക അക്കാഡമി പുരസ്‌കാര ജേതാവുമായ ഉഷാനങ്ങ്യാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |