SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.43 AM IST

ഉന്നതതല അന്വേഷണം വേണം: കെ.രാജൻ

photo

തൃശൂർ: സംസ്ഥാന സ്‌കൂൾ കായികമേള നീന്തൽ മത്സരത്തിലെ ഗുരുതര വീഴ്ചകളിൽ ഉന്നതതല അന്വേഷണം വേണമെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ.രാജൻ എം.എൽ.എ. സർക്കാരിനും മന്ത്രിമാർക്കും കൂട്ടുത്തരവാദിത്വമില്ല. കായിക-വിദ്യാഭ്യാസ മന്ത്രിമാർ പരസ്പരം പഴിചാരി ഒളിച്ചോടുകയാണ്. ഇത് ഭരണസ്തംഭനത്തിന് തെളിവാണ്. ഒളിമ്പിക്‌സ് മാതൃകയിലുള്ള മേള അപ്രതീക്ഷിതമായി വികേന്ദ്രീകരിച്ചതിന് പിന്നിൽ സാമ്പത്തിക താല്പര്യങ്ങളും ഇടനിലക്കാരുടെ ഇടപെടലുമുണ്ട്. സംഘാടക സമിതിയൊന്നുമില്ലാതെ പ്ലാൻ ഫണ്ട് ദുരുപയോഗം ചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. തൃശൂർ മേയർക്കോ ജില്ലാ ചുമതലയുള്ള മന്ത്രിക്കോ മേളയെക്കുറിച്ച് അറിവില്ലായിരുന്നു എന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കും സംഘാടകർക്കും സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണം. ഇവർക്ക് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണം. പൊലീസ് സ്വമേധയാ കേസെടുക്കാത്തത് പ്രതിഷേധാർഹമാണ്. കൊലക്കുറ്റത്തിന് കേസെടുക്കേണ്ട വിഷയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് അനാസ്ഥയ്‌ക്കെതിരെ സമരം സംഘടിപ്പിക്കുമെന്നും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും കെ.രാജൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KRAJANMLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL