
തൃശൂർ : ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിൽ രോഗനിർണ്ണയം കൂടുതൽ വേഗത്തിലാക്കുന്നതിനായുള്ള സംയോജിത പൊതുജനാരോഗ്യ ലാബിന്റെയും വാക്‌സിനുകളും മരുന്നുകളും സുരക്ഷിതമായി സംഭരിച്ച് വിതരണം ചെയ്യുന്നതിനുള്ള ജില്ലാ വാക്‌സിൻ ആൻഡ് കുടുംബക്ഷേമ സ്റ്റോറിന്റെയും ഉദ്ഘാടനം മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു. രോഗങ്ങൾ വരുന്നതിനു മുൻപ് തന്നെ അവ തടയുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മരുന്ന് ലഭ്യത സംബന്ധിച്ച പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി പറഞ്ഞു. രാജൻ ജെ. പല്ലൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ഡോ. ജിൽഷോ ജോർജ്, ഡോ. എം.സുജാത, ഡോ.കെ.വി. ഗീത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |