
തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം തൃശൂർ, ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻക്ലൂസീവ് കായികോത്സവം 2026ന് തുടക്കമായി. ജില്ലയിലെ 18 ബി. ആർ.സികളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 500 ൽ അധികം കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. രണ്ടു ദിവസങ്ങളിലായി തൃശൂരിലെ വിവിധ ഗ്രൗണ്ടുകളിൽ നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ രാജൻ ജെ. പല്ലൻ എം.എൽ.എ നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം തൃശൂർ ഡിസ്ട്രികറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ സാലിഹ് പുളിയൻഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു. വി.സജിത, ജനറൽ കൺവീനർ അജീസ്, അജിത് ജോൺ, കെ. റഹീന, മക്ബൂൽ മോനുട്ടി, വി.എസ്. അന്ഫസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |