തൃശൂർ: ഉപഭോക്തൃ സംഘടനകൾ ജനങ്ങളുടെ അഭിഭാഷകരും അദ്ധ്യാപകരും കാവൽക്കാരുമാണെന്ന് രാജൻ ജെ.പല്ലൻ എം.എൽ.എ പറഞ്ഞു. കൺസ്യൂമേഴ്‌സ് ഫോറം ഒഫ് കേരള ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പെയ്‌നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.സി. തൈക്കാട് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ അഡ്വ.ടി.എസ്. മായാദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ത്യേലത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഇ.സാബിറ, ജില്ലാ പ്രസിഡന്റ് എം.സി. തൈക്കാട് എന്നിവരെ അനുമോദിച്ചു. ഗോപാലകൃഷ്ണൻ നന്ത്യേലത്ത്, എ.ഇ. സാബിറ, എഴുത്തുകാരി ജ്യോതിരാജ് തെക്കൂട്ട്, ജനാർദ്ദനൻ കെ.വി, രാജേന്ദ്രൻ വടക്കത്ത്, ജനാർദ്ദനൻ കെ. എൻ.തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |