
തൃശൂർ: അഖില കേരള ന്യൂറോ ക്വിസിന്റെ ഫൈനൽ മത്സരം ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ സംഘടിപ്പിച്ചു. ഫൈനലിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശൂരിലെ റോസ് ഫ്രാൻസിയും അർജുൻ ജയ് വാര്യരും ഒന്നാം സ്ഥാനം നേടി. ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അലക്‌സി ബിനുവും ബെന്റിൻ ജോയും രണ്ടാം സ്ഥാനവും ടി.ഡി.എം.സി ആലപ്പുഴയിലെ ദേവിക അനിഭാസ് നായരും ആര്യ സതീഷും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. വി.ടി. ഹരിദാസ്, ഡോ. ഫിജു ചാക്കോ, ഡോ. നീന ബേബി, ഡോ. നിഖില തോമസ്, ഡോ. കിരൺ ജോർജ് കോശി, ഡോ. സോണ എസ്. എന്നിവർമത്സരം നിയന്ത്രിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |