
തൃശൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇന്ന് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലും സംഘടിക്കുന്ന പ്രതിഷേധം സെക്രട്ടേറിയറ്റിനു മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൃശൂർ കളക്ട്രേറ്റിലേക്ക് രാവിലെ 11ന് നടത്തുന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ജി.ശിവാനന്ദൻ, ടി.കെ.സുധീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |