
തൃശൂർ: ഹ്യൂമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (എച്ച്.ആർ.പി.എം) ജില്ലാ കൺവെൻഷനും പൊതുസമ്മേളനവും നാളെ രാവിലെ പത്തിന് തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോൺസൻ പുല്ലുത്തി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ രാജൻ പല്ലൻ എം.എൽ.എ മുഖ്യാതിഥിയാകും. മുൻ എം.എൽ.എ കോവൂർ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ ഫൈസി തുടങ്ങിയവർ സംബന്ധിക്കുന്ന കൺവെൻഷനിൽ നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജോൺസൻ പുല്ലുത്തി, മുരുകൻ വെട്ടിയാട്ടിൽ, കെ.എം. ഫാത്തിമ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |