
തൃശൂർ: ഹാർമണി സ്കൂൾ ഒഫ് മ്യൂസിക്കിന്റെ അഞ്ചാം 'ഹാർമണി സംഗീത പുസ്തകോത്സവം' 19, 20, 21 തീയതികളിലായി സാഹിത്യ അക്കാഡമി എം.ടി ഹാളിൽ നടക്കും. 19ന് വൈകീട്ട് 5.05ന് സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഗീത പുസ്തക രചയിതാക്കളായ സതീഷ് കുമാർ വിശാഖപട്ടണം, ബി.എസ്. മീനാക്ഷി എന്നിവരെ ആദരിക്കും. രാവിലെ 10.10 മുതൽ വൈകീട്ട് 8.08 വരെയാണ് പുസ്തകോത്സവം. യുവപ്രതിഭകൾ, ഭിന്നശേഷി പ്രതിഭകൾ, പ്രൊഫഷണൽ കലാകാരന്മാർ എന്നിവർ അണിനിരക്കുന്ന സംഗീതസാംസ്കാരിക പരിപാടികളും അരങ്ങേറും. പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. വാർത്താസമ്മേളനത്തിൽ ജിമ്മി മാത്യു, കെ.വി. ശിവനാരായണൻ, പി. മോഹൻകുമാർ, എം.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |