SignIn
Kerala Kaumudi Online
Saturday, 17 October 2026 5.10 AM IST

പ്ലാറ്റൂൺ അവാർഡ് സമർപ്പണം നാളെ

photo

തൃശൂർ: പ്ലാറ്റൂൺ തൃശൂരിന്റെ പ്ലാറ്റൂൺ അവാർഡ് സമർപ്പണം നാളെ വൈകീട്ട് 6.30ന് മിഷൻ ക്വാർട്ടേഴ്‌സിലുള്ള ലയൺസ് ക്ലബ് ഹാളിൽ നടക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്ലാറ്റൂൺ പ്രസിഡന്റ് സോജൻ പി. ജോൺ അദ്ധ്യക്ഷനാകും. രാജൻ ജെ. പല്ലൻ അവാർഡുകൾ നൽകും. സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരം നിഖിൽ ഡേവിസ്, കൗൺസിലർക്കുള്ള പുരസ്‌കാരം ഷിബു പൊറുത്തൂർ, യുവ സംരംഭകനുള്ള അവാർഡ് സിജോ വർഗീസ് എന്നിവർക്കു സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സോജൻ പി. ജോൺ, ജയിംസ് പോൾ വളപ്പില, ഷാജു ഡേവിസ്, പി.പി. സഹജൻ, ഡേവിസ് പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL