
തൃശൂർ: വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചും നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് 4.30ന് സ്വരാജ് റൗണ്ടിൽ മൗനജാഥ സംഘടിപ്പിക്കുമെന്ന് മാരിനേഴ്സ് ക്ലബ് തൃശൂർ ഭാരവാഹികൾ അറിയിച്ചു. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ, കരിങ്കടൽ മേഖലകളിൽ നിരപരാധികളായ വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതും പരിക്കേറ്റതുമായ ഇന്ത്യൻ നാവികർക്കും ഐക്യദാർഢ്യം പ്രഖാപിച്ചാണ് മാർച്ച്. തെക്കേ ഗോപുര നടയ്ക്ക് സമീപം യോഗം ചേരും. ആൾ കേരള നാവിക് സുരക്ഷ, മാരിനേഴ്സ് ഫോറം സംഘടനകളും അണിനിരക്കും. വാർത്താസമ്മേളനത്തിൽ സണ്ണി ജോസ്, ചാർളി ജോർജ്,വില്ലി സണ്ണി, എസ്.കെ. രവി, സണ്ണി കടവി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |