
തൃശൂർ: കേരള ലളിതകലാ അക്കാഡമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും ചേർന്ന് നൽകുന്ന വിജയകുമാർ മേനോൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ചിത്രകാരനും ലളിതകല അക്കാഡമി മുൻ ചെയർമാനുമായ പ്രൊഫ. കാട്ടൂർ നാരായണപിള്ളയ്ക്കും കലാ എഴുത്തിന് ചെറുകഥാകൃത്ത് പി. സുരേന്ദ്രനുമാണ് പുരസ്കാരം. 25,000രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമുള്ള പുരസ്കാരം നവംബർ ഒന്നിന് അക്കാഡമി ആസ്ഥാനത്തെ ചടങ്ങിൽ സമ്മാനിക്കും. കലാനിരൂപകനും എഴുത്തുകാരനും ചിത്രകലാ അദ്ധ്യാപകനുമായിരുന്ന വിജയകുമാർ മേനോന്റെ സ്മരണക്കായാണ് പുരസ്കാരങ്ങൾ. വാർത്താസമ്മേളനത്തിൽ പ്രൊഫ. എസ്. പ്രകാശ് മൂർത്തി, വൈക്കം എം.കെ. ഷിബു, എൻ.ബി. ലതാദേവി, നിർമൽ ഖാൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |